കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശനസമയം പരിമിതപ്പെടുത്തി

pariyaram new
വൈകിട്ട് നാല്  മുതല്‍ ഏഴ് മണി വരെ പാസ്സ് ഇല്ലാതെയും പ്രവേശനം അനുവദിക്കുന്നതാണ്.   അത്യാവശ്യഘട്ടങ്ങളിലല്ലാതെ അനുവദിക്കപ്പെട്ട സമയത്തിന്

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശനസമയം ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് നാല്  മണി വരെ സന്ദര്‍ശക പാസ് മുഖേന പരിമിതപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു. വൈകിട്ട് നാല്  മുതല്‍ ഏഴ് മണി വരെ പാസ്സ് ഇല്ലാതെയും പ്രവേശനം അനുവദിക്കുന്നതാണ്.  

അത്യാവശ്യഘട്ടങ്ങളിലല്ലാതെ അനുവദിക്കപ്പെട്ട സമയത്തിന് മുമ്പ് സന്ദര്‍ശകര്‍ വരുന്നത് ഒഴിവാക്കണമെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.  

Tags