കണ്ണൂരിൽ അവസാന ലാപ്പിലും പോർവിളി : വികസന ചർച്ചകൾ പങ്കുവെച്ചു കൊണ്ടും കൊടുത്തും മുന്നണി നേതാക്കൾ

Fighting continues in the final lap in Kannur: Front leaders share and give in development talks
Fighting continues in the final lap in Kannur: Front leaders share and give in development talks

കണ്ണൂർ : കണ്ണൂർ കോർപറേഷൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലെത്തി നിൽക്കെ വിജയാവകാശവുമായി മുന്നണി നേതാക്കൾ. കഴിഞ്ഞ കാല ഭരണത്തിൻ്റെ തുടർച്ചയുണ്ടാവുമെന്ന് യു. ഡി. എഫ് അവകാശപ്പെടുമ്പോൾ ആദ്യ കോർപറേഷനിലെ ഇടതു ഭരണം ആവർത്തിക്കുമെന്നാണ് എൽ.ഡി.എഫ് പറയുന്നത്. കണ്ണൂർ കോർപറേഷനിൽ ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കി കേന്ദ്രാവിഷ്കൃത പദ്ധതികൾ തങ്ങൾക്ക് മുന്നേറ്റമുണ്ടാക്കുമെന്നാണ് എൻ.ഡി.എ പ്രതീക്ഷിക്കുന്നത്. 

tRootC1469263">

കണ്ണൂർ പ്രസ് ക്ളബ്ബ് തദ്ദേശം 2025 തെരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത എൽ.ഡി.എഫ് കൺവീനർ എൻ ചന്ദ്രൻ, യു.ഡി.എഫ് കൺവീനർ അബ്ദുൽ കരീം ചേലേരി, എൻ.ഡി.എ നേതാവ് പൈലി വാത്യാട്ട് എന്നിവർ മനസു തുറന്ന് വിജയപ്രതീക്ഷകൾ പങ്കുവയ്ക്കുമ്പോഴും വികസനമുരടിപ്പിനെ ചൊല്ലി പരസ്പരം കുറ്റപ്പെടുത്താനും മറന്നില്ല യു.ഡി.എഫ് ഭരണത്തിൽ നിന്നും മോചിപ്പിച്ച് ഇക്കുറി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എൻചന്ദ്രൻ അവകാശപ്പെട്ടു. അഴിമതിയും സ്വജനപക്ഷപാതവുമാണ് കഴിഞ്ഞ കോർപറേഷൻ ഭരണത്തിൻ്റെ മുഖമുദ്ര.

എൽ.ഡി.എഫ് സർക്കാർ സംസ്ഥാനതലത്തിലുള്ള പദ്ധതികൾ കണ്ണൂർ കോർപറേഷൻ നടപ്പിലാക്കാൻ തയ്യാറായിട്ടില്ല ഇത്തരം നടപടികൾ കാരണം പല വികസന പദ്ധതികളും നടപ്പിലാക്കാൻ തയ്യാറായിട്ടില്ല. കണ്ണൂർ നഗരത്തിലെ മേൽപ്പാലം, സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പദ്ധതി തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് തുരങ്കം വയ്ക്കുകയാണ് കോർപറേഷൻ ചെയ്തതെന്നും എൻ ചന്ദ്രൻ പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ അവഗണനകാരണം പല പദ്ധതികളും കോർപറേഷന് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അബ്ദുൽ കരീം ചേലേരി പറഞ്ഞു. ധർ മ്മടം മണ്ഡലത്തിൽ അനുവദിച്ചതിൻ്റെ 25 ശതമാനം തുക കണ്ണൂർ കോർപറേഷനായി അനുവദിച്ചിട്ടില്ല. ബഡ്ജറ്റിൽഫണ്ട് നൽകാതെ സർക്കാർ കണ്ണൂർ കോർപറേഷനെ അവഗണിച്ചു വെന്നും ചേലേരി പറഞ്ഞു. കേന്ദ്ര സർക്കാറിൻ്റെ വികസന പദ്ധതികൾ നടപ്പിലാക്കുകയാണ് എൻ.ഡി.എ ലക്ഷ്യമിടുന്നതെന്ന് പൈലി വാത്യാട്ട് പറഞ്ഞു. നഗരവികസനത്തിനായി ശാസ്ത്രീയ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സി. സുനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറികബീർ കണ്ണാടിപറമ്പ് സ്വാഗതവും എം. സന്തോഷ് നന്ദിയും പറഞ്ഞു.

Tags