അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സംഭരിച്ചു വെച്ചതിനും സ്ഥാപനങ്ങൾക്ക് 42500 രൂപ പിഴ ചുമത്തി കണ്ണൂർ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സംഭരിച്ചു വെച്ചതിനും സ്ഥാപനങ്ങൾക്ക് 42500 രൂപ പിഴ ചുമത്തി കണ്ണൂർ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
Kannur District Enforcement Squad has imposed a fine of Rs 42500 on establishments for unsanitary waste management and storage of banned plastic products.
Kannur District Enforcement Squad has imposed a fine of Rs 42500 on establishments for unsanitary waste management and storage of banned plastic products.

കണ്ണൂർ : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സംഭരിച്ചു വെച്ചതിനും സി.പൊയിൽ പ്രവർത്തിച്ചു വരുന്ന വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.മലിന ജലം തുറസായി ഒഴുക്കി വിടുന്നതിനും ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ടതിനും സി പൊയിൽ പ്രവർത്തിച്ചു വരുന്ന അച്ഛായീസ് ഹോട്ടലിന് 10000 രൂപ പിഴ ചുമത്തി.

tRootC1469263">

മാലിന്യങ്ങൾ വേർതിരിക്കാതെ ബിന്നിൽ കൂട്ടിയിട്ടത്തിന് വഫ ഫാൻസി & സ്റ്റേഷണറി എന്ന സ്ഥാപനത്തിന് 2500 രൂപയും പിഴ ഇട്ടു. സ്‌ക്വാഡ് സി പൊയിലെ ടി. കെ സ്റ്റോർ,  ആമിനാസ് ബേക്ക് & സ്റ്റേഷണറി, സഹകരണ വനിതാ ഹോട്ടൽ തുടങ്ങിയ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ സ്ഥാപനങ്ങളിൽ നിന്ന് 30 കിലോയോളം വരുന്ന ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി. 

സ്ഥാപനങ്ങൾക്ക് 10000 രൂപ വീതം പിഴ ചുമത്തുകയും പിടിച്ചെടുത്ത വസ്തുക്കൾ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാറ്റുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ പരിയാരം ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഞ്ജലി എം വി തുടങ്ങിയവർ പങ്കെടുത്തു.

Tags