കണ്ണൂർ ജില്ലാ വെറ്റിനറി കേന്ദ്രം ശതാബ്ദിയാഘോഷ ഉദ്ഘാടനം 13ന്
കണ്ണൂർ : കണ്ണൂർ ജില്ലാ വെറ്റിനറി കേന്ദ്രംശതാബ്ദി ആഘോഷ ഉദ്ഘാടനം 13 ന് രാവിലെ 10 മണിക്ക് ജില്ലാ വെറ്റിനറി ക്യാംപസിൽ മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനാകും.. ഒരു വർഷം നീളുന്ന 100 വ്യത്യസ്ത പരിപാടികളാണ് മൃഗസംരക്ഷണ വകുപ്പ് വിഭാവനം ചെയ്യുന്നത്.
ചടങ്ങിൽ ആഫ്രിക്കൻ പന്നിപ്പനി നഷ്ടപരിഹാര ധനസഹായ വിതരണം 15 കർഷകർക്കായി 23 ലക്ഷം രൂപ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിതരണം ചെയ്യും. പരിപാടിയുടെ ഭാഗമായി രാവിലെ പതിനൊന്ന് മണിക്ക് വിവിധ വിഷയങ്ങളിൽ സെമിനാർ നടത്തും. വാർത്താ സമ്മേളനത്തിൽ ചീഫ് വെറ്റിനറി കേന്ദ്രം ഓഫിസർ സി.പി ധനഞ്ജയൻ, ഡോ. മൃഗസംരക്ഷണ ഓഫിസർ എസ്. അനിൽകുമാർ ജനറൽ കൺവീനർ ഡോ. കെ. വി സന്തോഷ് കുമാർ, ഡോ. എം. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
.jpg)

