കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ കലക്ടറേറ്റിന് മുൻപിൽ ശ്രദ്ധ ക്ഷണിക്കൽ ധർണ നടത്തും


കണ്ണൂർ :ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ ചുണ്ടിക്കാട്ടിയും അവയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടും കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ അടിയന്തിര ശ്രദ്ധ ക്ഷണിക്കൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ കണ്ണൂർ 'പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി ആറിന് രാവിലെ 10ന് നടക്കുന്ന ധർണ കിഡ്‌നി കെയർ കേരള ചെയർമാൻ പി പി കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
നാഷണൽ ട്രസ്‌റ്റ് ആക്റ്റിനു കീഴിൽ വരുന്ന ഓട്ടിസം, മസ്തിഷ്ക തളർവാതം, ബുദ്ധിപരിമിതി, ബഹുപരിമിതികൾ എന്നീ അവസ്‌ഥകൾ അനുഭവികുന്ന വ്യക്തികളുടെ രക്ഷിതാക്കൾ ധർണ്ണയിൽ പങ്കെടുക്കും.പരസഹായമില്ലാതെ ജീവിക്കാൻ സാധിക്കാത്ത ബൗദ്ധിക ഭിന്നശേഷിയുള്ളവരുടെയും കിടപ്പിലായവരുടെയും സഹായി കൾക്ക് പ്രതിമാസം നൽകിവരുന്ന 600 രൂപ ബത്ത രണ്ടു വർഷത്തോളമായി ലഭിക്കുന്നില്ല. 2018 നു ശേഷം സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ചിട്ടു പോലുമില്ല. ആശ്വാസകിരണം ബത്ത വർധിപ്പിക്കണമെന്നും കൃത്യമായി വിതരണം ചെയ്യ ണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ബൗദ്ധിക ഭിന്നശേഷിയുള്ള വ്യക്തികൾക്ക് വരുമാന പരിധി നോക്കാതെ ക്ഷേമപെൻഷൻ നൽകണം.വിദ്യാഭ്യാസ മേഖലയിൽ നേരിടുന്ന കടുത്ത വിവേചനം അവസാനിപ്പിക്കുക, കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സംസ്ഥാനത്തെ 14കലക്ടറേറ്റിന് മുൻപിലും ശ്രദ്ധ ക്ഷണിക്കൽ നടത്തുന്നത്.വാർത്താ സമ്മേളനത്തിൽ പരിവാർ ഭാരവാഹികളായഎം പി കരുണാകരൻ, സി രമേശൻ, ടി ശബിൻ, ടി.പി സൗമിനി എന്നിവർ പങ്കെടുത്തു
