കണ്ണൂർ ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ഭീഷണി: നിരോധനാജ്ഞ പുറപ്പെടുവിച്ചു

During the shooting of the film elephant ran into the forest
During the shooting of the film elephant ran into the forest

കണ്ണൂർ :  ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ഭീഷണി ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പായം ഗ്രാമപഞ്ചായത്തിലെ ഒമ്പത്, 10, 11 വാർഡുകളിലും ആറളം ഗ്രാമപഞ്ചായത്തിലെ 15, 16 വാർഡുകളിലും മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലും ജനുവരി ഒമ്പത് വ്യാഴാഴ്ച ഉച്ച 12 മണി മുതൽ രാത്രി 12 മണി വരെ പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ച് എഡിഎം സി പദ്മചന്ദ്രക്കുറുപ്പ് ഉത്തരവിട്ടു.

ആറളം ഹയർ സെക്കൻഡറി സ്‌കൂളിന് ജനുവരി ഒമ്പതിന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഉത്തരവ് ലംഘിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ഭാരതീയ ന്യായസംഹിത പ്രകാരം ശിക്ഷണ നടപടികൾ സ്വീകരിക്കും.

Tags