കണ്ണൂര്‍ ജില്ലാ ദാരീമീസ് അസോസിയേഷന്‍ റബീ ഉശംസ് ഇന്ന് മുതല്‍ തുടങ്ങും
കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നാല് പതിറ്റാണ്ട് കാലത്തെ ജനറല്‍ സെക്രട്ടറിയും കേരളീയ മുസ്‌ലിം നവോത്ഥാന നായകരില്‍ പ്രമുഖനുമായ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ സ്മരണാര്‍ഥം കണ്ണൂര്‍ ജില്ലാ ദാരീമീസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന റബീ ഉശംസ് ഇന്ന് തുടങ്ങും. ഇന്ന് (ചൊവ്വ) വൈകിട്ട് നാലിന് കണ്ണൂര്‍സിറ്റി സയ്യിദ് മുഹമ്മദ് മൗലാ മഖാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ ഓത്തിടല്‍ കര്‍മം സമസ്ത ജില്ലാ മുശാവറ അംഗം ഹാഫിസ് അബ്ദു റസാഖ് ഫൈസി നിര്‍വ്വഹിക്കും കൂട്ട പ്രാര്‍ത്ഥനയ്ക്ക് കെ.വി മഹ്മൂദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും, നാളെ (ബുധന്‍) രാവിലെ 10:00 മുതല്‍ വൈകിട്ട് അഞ്ചുവരെ കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം കോഴിക്കോട് ഖാസി മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും, സിറാജുദ്ദീന്‍ ദാരിമി കക്കാട് അദ്ധ്യക്ഷനാകും.
tRootC1469263"> മുഹമ്മദ് ഷരീഫ് ബാഖവി വേശാല മൗലീദിന് നേതൃത്വം നല്‍കും,സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് മുഖ്യ പ്രഭാഷണവും ഡോ സാലിം ഫൈസി കൊളത്തൂര്‍, ശുഹൈബുല്‍ ഹൈതമി എന്നിവര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണവും നടത്തും,മുഹമ്മദ് അശ്‌റഫ് അല്‍ഖാസിമി പ്രാര്‍ത്ഥന നിര്‍വ്വഹിക്കും, 16 ന് (വ്യാഴം) മാട്ടൂലില്‍ വെച്ച് നടക്കുന്ന സമാപന മഹാസമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.കെ മുഹമ്മദ് ദാരിമി അരിയില്‍ അദ്ധ്യക്ഷനാകും,സമസ്ത ട്രഷറര്‍ പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍,സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍, സയ്യിദ് ഉമ്മര്‍ കോയ തങ്ങള്‍, സയ്യിദ് കെ പി പി തങ്ങള്‍,ജലീല്‍ റഹ്മാനി വാണിയന്നൂര്‍, സയ്യിദ് മഹ്മൂദ് സഫ്‌വാന്‍ തങ്ങള്‍, സയ്യിദ് ഹുസ്സൈന്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഖാദര്‍ ഫൈസി തങ്ങള്‍, എ,കെ അബ്ദുല്‍ ബാഖി, പി.ടി മുഹമ്മദ് മാസ്റ്റര്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, ഇബ്‌നു ആദം,അസ്‌ലം അസ്ഹരി പൊയ്തുംകടവ്, ഇസ്സുദ്ദീന്‍ നിസാമി പൊതുവാച്ചേരി, റഷീദ് ഫൈസി പൊറൊറ,സുറൂര്‍ പാപ്പിനിശ്ശേരി തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് അന്നദാനവും തബറുക്ക് വിതരണവും ഉണ്ടാകുമെന്ന് സയ്യിദ് മുത്തുക്കോയ തങ്ങള്‍ മാട്ടൂല്‍,കെ.കെ മുഹമ്മദ് ദാരിമി അരിയില്‍, അബ്ദുല്‍ ഫത്താഹ് ദാരിമി മാണിയൂര്‍, അയ്യൂബ് ദാരിമി പൂമംഗലം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
.jpg)

