തൻ്റെ അവധിയിൽ ചർച്ച നടന്നിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കലക്ടർ
Oct 28, 2024, 15:52 IST
കണ്ണൂർ: തൻ്റെ അവധി സംബന്ധിച്ചു സർക്കാർ തലത്തിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റുമോർട്ടം സംബന്ധിച്ച കാര്യങ്ങൾ പൊലിസിനോടാണ് ചോദിക്കേണ്ടത്.
ഇതു സംബന്ധിച്ച വിവാദങ്ങൾക്ക് കലക്ടർ മറുപടി പറയേണ്ട കാര്യമില്ല. പൊതു സമുഹത്തിൽ പറയാനുള്ള കാര്യങ്ങളുണ്ടാകും. എന്നാൽ അതിപ്പോൾ പറയാനാകില്ല. തനിക്ക് പറയാനുള്ള കാര്യങ്ങൾ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. നവീൻ ബാബുവിൻ്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സർവീസ് സംഘടനകൾ പണം വാങ്ങി ചെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടില്ല. തനിക്ക് പറയാനുള്ള കാര്യങ്ങൾ മൊഴിയിൽ പറഞ്ഞിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.