കണ്ണൂർ സി.പി.എമ്മിൽ വനിതാ പ്രാതിനിദ്ധ്യത്തിൽ വൻ വർദ്ധനവ് :ഏറ്റവും കൂടുതൽ വനിതാ അംഗങ്ങൾ കൂത്തുപറമ്പിൽ


കണ്ണൂർ: കണ്ണൂർ ജില്ലയിലെ വനിതാ കാഡർമാരിൽ വർദ്ധനവെന്ന് തളിപറമ്പിൽ നടന്നു വരുന്ന സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തനാ റിപ്പോർട്ട് പാർട്ടി സംഘടനയെന്ന ഭാഗത്തിലാണ് വനിതാ പ്രാതിനിധ്യത്തിലെ വർദ്ധനവ് ചൂണ്ടിക്കാണിക്കുന്നത്. പാർട്ടി അംഗങ്ങളിൽ 32. 99 ശതമാനമാണ് വനിതാ പ്രാതിനിധ്യം. ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ളത് കൂത്തു പറമ്പിലാണ്. 34.13 ശതമാനമാണ് ഇവിടെ വനിതകളുള്ളത്. കുത്തു പറമ്പ് ഏരിയയിൽ എല്ലാ ബ്രാഞ്ചിലും വനിതാ പ്രാതിനിധ്യമുണ്ട്. കൂത്തു പറമ്പ് ഈസ്റ്റ് ലോക്കലിലെ നൂഞ്ഞുമ്പായി ബ്രാഞ്ചിൽ മാത്രം 15മെംപർ മാർ വനിതകളാണ്.
കഴിഞ്ഞ സമ്മേളനത്തിന് ശേഷം പാർട്ടി അംഗസംഖ്യയിലും ഘടകങ്ങളുടെ എണ്ണത്തിലും വൻ വർധനയുണ്ടായി. മൂന്ന് വർഷം മുൻപ് 61, 688 മെംപർമാരും4247 ബ്രാഞ്ചുകളും 243 ലോക്കൽ കമ്മിറ്റികളും 18 ഏരിയാ കമ്മിറ്റികളുമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 65 , 550മെംപർമാരും4421 ബ്രാഞ്ച് കമ്മിറ്റികളും 249 ലോക്കൽ കമ്മിറ്റികളും 18 ഏരിയാ കമ്മിറ്റികളുമുണ്ട്. പ്രധാന വർഗബഹുജന സംഘടനകളുടെ അംഗസംഖ്യ 2021 ൽ 27.41 ലക്ഷമായിരുന്നു. ഈ സമ്മേളനകാലയളവിൽ 29. 51 ലക്ഷമായി അതു വർദ്ധിച്ചു. ഏറ്റവും കൂടുതൽ അംഗങ്ങൾ പുതുതായി ചേർന്നത് കർഷകസംഘത്തിലും ജനാധിപത്യ മഹിളാ അസോസിയേഷനിലുമാണെന്ന് പ്രവർത്തന റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.