കണ്ണൂർ കോർപ്പറേഷൻ കേരളോത്സവം : മത്സരാർത്ഥികളിൽ നിന്നും എൻട്രികൾ ക്ഷണിച്ചു
Oct 6, 2025, 20:32 IST
കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ കേരളോത്സവം18മുതൽ 26വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. കലാകായിക മത്സരങ്ങൾക്ക് 15നും 40നും ഇടയിലുള്ള യുവതി യുവാക്കൾക്ക് പങ്കെടുക്കാം.
tRootC1469263">അപേക്ഷ ഫോറം കോർപ്പറേഷൻ ഓഫീസിലും,സോണൽ ഓഫീസുകളിലും ലഭിക്കും.കേരളോത്സവം 2025 എന്ന വെബ് സൈറ്റിൽ ഓൺലൈൻ ആയും അപേക്ഷിക്കാം.അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ഒക്ടോബർ15.
ഭാരവാഹികൾമുസ്ലിഹ് മഠത്തിൽ ( ചെയർമാൻ) അഡ്വ. പി ഇന്ദിര,
പി.കെ രാഗേഷ്, പി.ഷമീമ ടീച്ചർ,എം.പി രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ,ഷാഹിന മൊയ്‌തീൻ, സുരേഷ് ബാബു എളയാവൂർ,( വൈസ് ചെയർമാൻമാർ) വരുൺ എംകെ( കോർഡിനേഷൻ സമിതി കൺവീനർ).
.jpg)

