കണ്ണൂർ ചിത്രാ തിയറ്റേഴ്സ് സുവർണ്ണജൂബിലിക്ക് 10ന് തുടക്കമാവും
കണ്ണൂർ: മൊറാഴ പാളിയത്ത് വളപ്പിലെ ചിത്രാ തിയറ്റേഴ്സിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് ജനുവരി പത്തിന് തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടി പത്തിന് വൈകുന്നേരം ആറു മണിക്ക് സിനിമ - സാംസ്കാരിക പ്രവർത്തക ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച ഏഴു മണിക്ക് ചിത്രാ തിയറ്റേഴ്സിന്റെ അമ്പത്തി ഏഴാമത് നാടകം മൊറാഴ1940 അരങ്ങേറും. കുടുംബ സംഗമം, ഓമ്മകൾക്കപ്പുറം, ആദരിക്കൽ, നൃത്ത ഗാനസന്ധ്യ, തെരുവ് നാടകോത്സവം, മെഡിക്കൽ ക്യാമ്പ് തുടങ്ങി വിവിധങ്ങളായ പരിപാടികൾ വാർഷികത്തിൻ്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രസിഡണ്ട് ഇ ഫിലിപ്പ് രാജൻ, സെക്രട്ടറി പി പ്രദീപ് കുമാർ , സംഘാടസമിതി വൈസ് ചെയർമാൻ ഇ മോഹനൻ ,കെ ടി പ്രഭാകരൻ, ഇ കുഞ്ഞിക്കണ്ണൻ, ഇ രാജീവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.