കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട : മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

Massive cannabis bust in Kannur: Maharashtra native arrested
Massive cannabis bust in Kannur: Maharashtra native arrested

കണ്ണൂർ : കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. ഒരു കിലോയിലേറെ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി താമസ സ്ഥലമായ വാടക ക്വാർട്ടേഴ്സിൽ നിന്നും അറസ്റ്റിലായി. എക്‌സൈസ്  കമ്മിഷണർ സ്‌ക്വാഡ് അംഗം പി. വിഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അക്ഷയും സംഘവും കണ്ണൂർ നഗര പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ തായത്തെരുവിൽ നിന്നുമാണ് 1 .458 കിലോ ഗ്രാം കഞ്ചാവുമായി  മഹാരാഷ്ട്ര സ്വദേശിയായ ശിവാജി ബബൻ കദമിനെ (42) അറസ്റ്റുചെയ്തത്. 

tRootC1469263">

പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്ഡ് നടത്തിയ സംഘത്തിൽ  അസി. എക്സൈസ് ഇൻസ്പെക്ടർ സി.പി ഷനിൽ കുമാർ അസി. എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡുമാരായ വി.പി ഉണ്ണികൃഷ്ണൻ , എ.കെ സന്തോഷ്,
ഷജിത്ത്  പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ്മാരായ എൻ രജിത്ത്കുമാർ, എം സജിത്ത് , സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി ഗണേഷ് ബാബു പി.പി നിഖിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ വി.കെഅശ്വതി എന്നിവരും പങ്കെടുത്തു.

Tags