കണ്ണൂർ ബിഎസ്എൻഎൽ സിൽവർ ജൂബിലി ഘോഷയാത്ര 10 ന്
കണ്ണൂർ:ബിഎസ്എൻഎൽ സിൽവർ ജൂബിലി ആഘോഷങ്ങൾ കണ്ണൂർ ബിസിനസ് ഏരിയയിൽ വർണശബളമായ ഘോഷയാത്രയോടെ സമാപിക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്തിന് വൈകുന്നേരം 3. 30 ന് കണ്ണൂർ ബി. എസ്.എൻ.എൽ ഭവനിൽ നിന്നും ഘോഷയാത്ര തുടങ്ങും. തളിപറമ്പ്, മട്ടന്നൂർ, തലശേരി,കണ്ണൂർ എന്നിവടങ്ങളിൽ നിന്നുള്ള ബൈക്ക് റാലി ഫ്ളാഷ് മോബ് ,എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും വൈകിട്ട് 4. 30 ന് ടൗൺസ്ക്വയറിൽ ഘോഷയാത്ര സമാപിക്കും. സമാപന സമ്മേളനം കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ബി.എസ്.എൻ.എൽ ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.
tRootC1469263">സിൽവർ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ 27 മുതൽ ബീച്ച് മാരത്തോൺ, ശുചിത്വ ദിനാചരണം, മരം നടീൽ, സ്പോർട്‌സ് ആൻഡ് ഗെയിംസ് എന്നിവ നടത്തിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ കണ്ണൂർ ബി എസ്.എൻ.എൽ ജനറൽ മാനേജർ ഭുവനേഷ്കുമാർ യാദവ്, കണ്ണൂർ ഹെഡ്ക്വാർട്ടേഴ്സ് ഡി. ജി.എം ബാലചന്ദ്രൻ നായർ, അനിൽ കുര്യൻ, നിരഞ്ജയപൂജാരി എന്നിവർ പങ്കെടുത്തു.
.jpg)

