കണ്ണൂരിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Oct 25, 2024, 09:53 IST
തളിപ്പറമ്പ്: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കണ്ടോന്താര്‍ സ്വദേശിയും ഇലക്ട്രീഷ്യനും ആയിരുന്ന എം.ഹാരിസ് (44)ആണ് മരിച്ചത്.കഴിഞ്ഞദിവസം കണ്ടോന്താര്‍ തൃക്കുറ്റേരിയില്‍ വെച്ച് ഹാരിസ് ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
മംഗലാപുരത്തെ സ്വകാര്യ ആശുപത്രി ചികിത്സയില്‍ കഴിയവെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഭാര്യ:നസീറ മക്കള്‍ :മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് ഷെസില്‍. പരേതനായ മമ്മു-കുഞ്ഞായിസു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റസാഖ്, മുഹമ്മദ് അലി( റഹ്‌മാനിയ സ്റ്റോര്‍ കണ്ടോന്താര്‍),കദീജ,സുബൈദ, മറിയം, മന്‍സൂറ, പരേതനായ മുസ്തഫ. കബറടക്കം വെള്ളിയാഴ്ച വൈകുന്നേരം ചന്തപ്പുര ജുമാ മസ്ജിദ് കബര്‍സ്ഥാനൽ.