കണ്ണൂർ,കാസർകോട് ജില്ലാതല വള്ളംകളി മത്സരത്തിന്റെ സംഘാടക സമിതി യോഗം വെള്ളിക്കീലിൽ നടന്നു

vallam kali

തളിപ്പറമ്പ: വെള്ളിക്കീൽ പുഴയിൽ വച്ച് നടക്കുന്ന കണ്ണൂർ, കാസർകോട് ജില്ലാതല വള്ളംകളി മത്സരത്തിന്റെ സംഘാടക സമിതി യോഗം വെള്ളിക്കീൽ വേവ്സ് ഹൗസ് ബോട്ടിൽ വെച്ച് നടന്നു. എം.വി. ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെയും ഡി വൈ എഫ് ഐയുടെയും ആഭിമുഖ്യത്തിലാണ് വള്ളംകളി സംഘടിപ്പിക്കുന്നത്.

യോഗത്തിൽ ആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. സിപിഐഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ്, ആന്തൂർ മുൻ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പി കെ ശ്യാമള ടീച്ചർ, കെ ഗണേശൻ, ടി കെ ദിവാകരൻ, സിപി മുഹാസ്, എൻ .പി. ദിനേശൻ, കെ  രമേശൻ,കെ കൃഷ്ണൻ, വി, വി മോഹനൻ, എം വി ജനാർദ്ദനൻ, ഹരിദാസൻ മംഗലശ്ശേരി, എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.  കെ സനീഷ് സ്വാഗതവും വിജേഷ്.കെ നന്ദിയും രേഖപ്പെടുത്തി. 

സംഘാടകസമിതി രക്ഷാധികാരികളായി എം വി ഗോവിന്ദൻ എംഎൽഎ, എം വിജിൻ എംഎൽഎ, പി മുകുന്ദൻ (മുനിസിപ്പൽ ചെയർമാൻ), വി സതീദേവി, കെ സന്തോഷ്, ടി .കെ ദിവാകരൻ, പി പി ലക്ഷ്മണൻ, സി.ശ്രീനിവാസൻ  ചെറുകുന്ന്, കെ. വി സുരേന്ദ്രൻ, എൻ, പി ദിനേശൻ, പി. ഓ മുരളീധരൻ മാസ്റ്റർ, ഹരിദാസൻ മംഗലശ്ശേരി, എൻ.വി ജനാർദ്ദനൻ, ടി. എൻ ശ്രീനിമിഷ,പി. ദിവ്യ എന്നിവരെ തിരഞ്ഞെടുത്തു.

ചെയർമാനായി പി കെ ശ്യാമള  ടീച്ചറെയും, ജനറൽ കൺവീനറായി കെ വിജേഷിനെയും, ട്രഷററായി കെ.കൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു. തുടർന്ന് വിവിധ സബ് കമ്മിറ്റികളെയും തീരുമാനിച്ചു, 

വള്ളംകളി മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള കണ്ണൂർ, കാസർകോട് ജില്ലാ തല ടീമുകൾ ഈ നമ്പറിൽ ബന്ധപ്പെടുക. 8281606325, 9446311517, 9947671440, 8281389022, 9744158950,