കണ്ണൂർ ആലക്കോട് ഓട്ടോയിൽ കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റിൽ
Jan 4, 2025, 09:20 IST
ആലക്കോട് : ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന 38 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍.
ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി.കെ.തോമസും സംഘവും നടത്തിയ റെയ്ഡിലാണ് പെരിങ്ങാലയില്‍ വെച്ച് അനുവദനീയമായ അളവില്‍ കൂടുതല്‍ (38 ലിറ്റര്‍) വിദേശ മദ്യം കെ.എല്‍-60 ഇ .486 നമ്പര്‍ ഓട്ടോറിക്ഷയില്‍ കടത്തി കൊണ്ടുവന്ന കുറ്റത്തിന് തിരുമേനി കോക്കടവ് താമസിക്കുന്ന മണ്ഡപത്തില്‍ വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ എം.വി.ജോബിന്‍സ് (38)പിടിയിലായത്.