കണ്ണൂർ വിമാനത്താവള റൺവെ ഭൂമി ഏറ്റെടുക്കാതിരിക്കൽ : ഭൂഉടമ കർമ്മ സമിതി കലക്ടറേറ്റ് ധർണ നടത്തും

Non-acquisition of Kannur airport runway land: Bhuudama Karma Samiti to stage dharna at Collectorate
Non-acquisition of Kannur airport runway land: Bhuudama Karma Samiti to stage dharna at Collectorate

 കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൻ്റെ റൺവെ വികസനത്തിന് വേണ്ടി അക്വയർ ചെയ്ത കീഴല്ലൂർ വില്ലേജിൽ കാനാട്, കീഴല്ലൂർ പ്രദേശങ്ങളിലായുള്ള ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് വിമാനത്താവളം റൺവെ വികസനം ഭൂ ഉടമ കർമ്മ സമിതി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർക്കാരിൻ്റെസാമ്പത്തിക പ്രതിസന്ധി കാരണമാണ് ഭൂമി ഏറ്റെടുക്കാതിരുന്നത്. ഇതുകാരണം 210 കുടുംബങ്ങൾ ദുരിതത്തിലാണ്.

 മഴക്കാലത്ത് വിമാനതാവളത്തിൽ നിന്നും വെള്ളം താഴേക്ക് കുത്തിയൊലിക്കുന്നതു കാരണം ഏഴ് വീടുകൾ ആൾ താമസമില്ലാതെയായി മാറി. 

245.32 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് 2018 ൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഈക്കാര്യത്തിൽ നടപടിയുണ്ടായില്ല. തൊട്ടടുത്ത് കിൻഫ്രയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുക്കൽ ദ്രുതഗതിയിൽ നടന്നുവരികയാണ്.' പലവിധ കാരണങ്ങളാൽ കിയാൽ ഇതുവരെ ഭൂമി ഏറ്റെടുക്കുന്നില്ല. നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടാമാത്തതിനാൽ ഭൂഉടമകൾ പ്രക്ഷോഭത്തിലേക്കാണ്.

 ഇതിൻ്റെ ഭാഗമായി ജനുവരി ആറിന് ഭൂ ഉടമ കർമ്മ സമിതി കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ചും  ധർണയും നടത്തും. രാവിലെ 10 ന് മുൻ എം.എൽ.എ എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ കൺവീനർ പി.സി വിനോദൻ, ചന്ദ്രൻ കല്ലാട്ട് ,കെ.കെ ഗംഗാധരൻ നമ്പ്യാർ. കെ.പി ജഗദീഷ് 'പി. പ്രമോദ് 'ടി. രമേശൻ എന്നിവർ പങ്കെടുത്തു.

Tags