കണ്ണൂർ വിമാനത്താവളത്തിന് പുത്തൻ പ്രതീക്ഷയേകി എയർ കേരള മാർച്ചിൽ സർവീസ് തുടങ്ങും
![To Kannur Airport Air Kerala will start service in March with new hope](https://keralaonlinenews.com/static/c1e/client/94744/uploaded/333ab4243f99e68bd8bb045e7e9480ad.jpg?width=823&height=431&resizemode=4)
![To Kannur Airport Air Kerala will start service in March with new hope](https://keralaonlinenews.com/static/c1e/client/94744/uploaded/333ab4243f99e68bd8bb045e7e9480ad.jpg?width=382&height=200&resizemode=4)
കേരള സർക്കാരിനും സിയാലിനും മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 26 ശതമാനം ഓഹരിയുള്ള സ്ഥാപനമാണ് എയർ കേരള
കണ്ണൂർ : പുതു വർഷത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും എയർ കേരള എയർലൈൻപറന്നുയരും. സർവീസ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഒപ്പുവെച്ചു. കേരള സർക്കാരിനും സിയാലിനും മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 26 ശതമാനം ഓഹരിയുള്ള സ്ഥാപനമാണ് എയർ കേരള' കണ്ണൂരിന് പുറമേ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനതാവളങ്ങളിൽ നിന്നായിരിക്കും സർവീസ്.
മാർച്ച് മാസത്തോടെ സർവീസ് തുടങ്ങാനാണ് കിയാലുമായുള്ള ധാരണാപത്രത്തിൽ എയർ കേരള ഒപ്പിട്ടിരിക്കുന്നത്. സേവനത്തിൻ്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതെ യാത്രക്കാർക്ക് താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദ്ധാനം ചെയ്യുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കിതയ്ക്കുന്ന കണ്ണൂർ വിമാനത്താവളത്തിന് പ്രതീക്ഷയായി മാറിയിട്ടുണ്ട് എയർ കേരളയുടെ കടന്നു വരവ്.നിലവിൽ 3500 കോടി രൂപയുടെ മൂലധനം കണ്ണൂർ വിമാനതാവളത്തിനുണ്ട്. എന്നാൽ കിയാൽ മാനേജ്മെൻ്റിൻ്റെ കെടുകാര്യസ്ഥതയും ധൂർത്തും കാരണം കണ്ണൂർ വിമാന താവളം സാമ്പത്തിക തകർച്ചയെ നേരിടുകയാണെന്നാണ് ഓഹരി ഉടമകളുടെ സംഘടനയുടെ ആരോപണം.