കണ്ണപുരം പാലം-സിആർസി റോഡ് മന്ത്രി നാടിന് സമർപ്പിച്ചു
കണ്ണപുരം :കണ്ണപുരം പാലം - സിആർസി റോഡ് ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു.എം വിജിൻ എം എൽ എ അധ്യക്ഷനായി. ശിലാഫലകം അനാച്ഛാദനം എംഎൽഎ നിർവഹിച്ചു.റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിക്ക് 2.25 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.
tRootC1469263">പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ കെ ശ്രീരാഗ് റിപ്പോർട്ട് അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, ജില്ലാ പഞ്ചായത്ത് അംഗം പി.പി.ദിവ്യ, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.ബാലകൃഷ്ണൻ, കല്ല്യാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിനിഷ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രീത, കല്യാശ്ശേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ മോഹനൻ, ടി.വി.രവീന്ദ്രൻ, സി.വി ഭാനുമതി, പഞ്ചായത്ത് അംഗങ്ങളായ ഇ സിന്ധു, എ സ്വപ്ന, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ഗോവിന്ദൻ, ടി.ചന്ദ്രൻ, കെ.ഗോപിനാഥൻ, കെ അബ്ദുൾ ഷുക്കൂർ, പി.കെ.വത്സലൻ, എം.ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
.jpg)

