കല്യാട് താഴത്ത് വീട് തറവാട് കുടുംബ സംഗമം നടത്തി
ഇരിക്കൂർ: കല്ല്യാട് താഴത്ത് വീട് തറവാട് വാർഷിക കുടുംബ സംഗമം നടത്തി. താഴത്ത് വീട് തറവാട് ഭവനത്തിൽ നടന്ന സംഗമത്തിൽ തറവാട് ട്രസ്റ്റ് പ്രസിഡണ്ട് കെ.ടി പ്രഹ്ളാദ് അധ്യക്ഷനായി. തറവാട് കാരണവർ കെ.ടി ഹരിശ്ചന്ദ്രൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
പുടയൂർ ജയനാരായണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ലഫ്നൻ്റ് ജനറൽ (റിട്ട) വിനോദ് നായനാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ വെച്ച് വാർഷിക സ്മരണിക പ്രകാശനം ചെയ്തു. വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ച എ.കെ ഉണ്ണിക്കൃഷ്ണൻ, എൻ.കെ സത്യഭാമ, എൻ.കെ കൃഷ്ണൻ നമ്പ്യാർ, കെ.ടി വൽസല, കെ.ടി പ്രസന്ന, കെ.ടി വിജയകുമാർ എന്നിവരെ ആദരിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.
കെ.ടി സുധാകരൻ,കെ.ടി ജയപ്രകാശ്, പി.കെ ഗിരീഷ് മോഹൻ, കെ.ടി ശ്രീരാജ്, വിനോദ് കുമാർ,കൃഷ്ണപ്രിയ, രാധിക എന്നിവർ സംസാരിച്ചു.
ഇതോടനുബന്ധിച്ച് വൈകീട്ട് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കളമെഴുത്തുപാട്ടും തേങ്ങ മുട്ടും നടന്നു. കെ.ടി ദേവദാസ്, സുകുമാരൻ, ശിവദാസ്, ശരത്ത്, രതീശൻ, സുജാത, രാധ എന്നിവർ നേതൃത്വം നൽകി.