കളരി അഭ്യസിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി ഗുരുക്കൾ അറസ്റ്റിൽ

sujith

കണ്ണൂർ:കളരി അഭ്യസിക്കാനെത്തിയ  യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച  കളരി അഭ്യാസ പരിശീലകനായ മധ്യവയസ്കൻ അറസ്റ്റിൽകണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ തോട്ടട കാഞ്ഞിര സ്വദേശി സുജിത്ത് ഗുരിക്കളെയാ (53)ണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റു ചെയ്തതത്. കൊൽക്കത്ത സ്വദേശിനിയാണ് കളരി പരിശീലകനായ സുജിത്തിനെതിരെ ലൈംഗികമായി പീഢിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി നൽകിയത്.

കഴിഞ്ഞ നവമ്പർ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവം. പരിശീലനത്തിനിടെ തനിച്ചായിരുന്ന സമയത്താണ് 42 കാരിയെലൈംഗീക ചുവയോടെ പലപ്പോഴുംശരീരത്തിൽ സ്പർശിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 

കളരിയിൽ പരിശീലനത്തിനെത്തുന്ന പല പെൺകുട്ടികളോടും സമാനമായ രീതിയിൽ പ്രതി മോശമായി പെരുമാറുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടി കാണിച്ചിട്ടുണ്ടായിരുന്നു. യുവതിയുടെപരാതിയിൽ കേസെടുത്ത പൊലിസ് കഴിഞ്ഞ ദിവസം രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കളരി പരിശീലകൻ സുജിത്ത് ഗുരുക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Tags