കലാഗൃഹം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വിതരണം 14 ന് കണ്ണൂരിൽ

kalagriham

കണ്ണൂർ: കലാഗൃഹം ചാരിറ്റബിൾ സംഘടന ഏഴാം വാർഷികാഘോഷവും പ്രതിഭകൾക്ക് അനുമോദനവും ജൂലായ് 14 ന് കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒൻപതിന് സംഗീത സംവിധായകൻ ദർശൻ രാമൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

അക്ഷര ഗുരു കവിയൂർ രാഘവൻ നായർ അനുസ്മരണം സംഗീതരത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ നടത്തും. തുടർന്ന് ഗുരുപൂജ അവാർഡ് സമർപ്പണം കലാപ്രതിഭകളെ ആദരിക്കൽ എന്നിവ കാഞ്ഞങ്ങാട് രാമചന്ദ്രൻ നിവഹിക്കും. ചടങ്ങിൽ നടന രത്നം കവിത അദ്ധ്യക്ഷയാകും. രാജേഷ് പാലങ്ങാട്ട് 'മുഖ്യ പ്രഭാഷണം നടത്തും. 

ഗംഗൻ കുഞ്ഞിമംഗലം, കെ.കെ രവീന്ദ്രൻ മോഹൻ ദാസ് തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ അവശ കലാകാരൻമാർക്ക് ചാരിറ്റബിൾ ഫണ്ട് വിതരണം, കലാഗൃഹം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ നടന രത്നം കവിത ഹരീശൻ റീത്ത രാജേഷ് വിനയൻ ലീന എന്നിവർ പങ്കെടുത്തു.

Tags