കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ
കണ്ണൂർ: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സി.ഡബ്ള്യൂ.എസ്.എ) കണ്ണൂർ ജില്ലാ സമ്മേളനം ജനുവരി ഒൻപത്, പത്ത് തീയ്യതികളിൽ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറി യിച്ചു. ഒൻപതിന് രാവിലെ 9.15ന്പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും.
ജില്ലാ പ്രസിഡൻ്റ് ദാമു വെള്ളാവിൻ്റെ അദ്ധ്യക്ഷതയിൽ സി. ഡബ്ള്യു. എസ്. എ സംസ്ഥാന പ്രസിഡൻ്റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ മുഖ്യാതിഥിയാകും. 'സെമിനാർ,'സാംസ്കാരിക സമ്മേളനം' കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടക്കും. പത്തിന് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് വൈകിട്ട് 3.30ന് പ്രഭാത് ജങ്ഷനിൽ നിന്നും ആരംഭിച്ച് സ്റ്റേഡിയം കോർണറിൽ സമാപിക്കുന്ന പൊതുസമ്മേളനം എന്നിവ നടക്കും.
പൊതുസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രത്നകുമാരി മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം. ഭാരവാഹികളായ എം.പി സത്യൻ, എ.പി രാഗേഷ്, ദാമു വെള്ളാവ്, രഞ്ജിത്ത് കണ്ട മ്പേത്ത് , ടി. പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.