കണ്ണൂരിൽ ജഗന്നാഥ രഥോത്സവം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു

RADHAM

കണ്ണൂര്‍: ഇസ്‌ക്കോണ്‍ കണ്ണൂരിന്റെ നേതൃത്വത്തിലുളള 15 ാമത് ജഗന്നാഥ രഥോത്സവം ചൊവ്വാഴ്ച്ച രാവിലെകണ്ണൂര്‍ നഗരത്തില്‍ നടന്നു. രഥ യാത്ര കനകത്തൂര്‍ ശ്രീ കുറുമ്പ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് നഗരപ്രദക്ഷിണം നടത്തി തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ സമാപിച്ചു. സ്റ്റേഡിയം കോര്‍ണ്ണറില്‍ വെച്ച് പുറപ്പെട്ട് പ്രദാന വീഥികളിലൂടെ നഗര സങ്കീര്‍ത്തനം നടത്തിയാണ് യാത്ര നീങ്ങിയത്. 

രാജഭോഗ ആരതി, പ്രസാദ വിതരണം എന്നിവ ഉത്രാട്ടാതി തിരുന്നാള്‍ രാമവര്‍മ്മ വലിയ രാജ ഉദ്ഘാടനം ചെയ്തു. ഇസ്‌കോണ്‍ ആചാര്യന്മാരും നിരവധി പ്രമുഖ വ്യക്തികളും സംസാരിച്ചു. ഭഗവാനുളള നിവേദ്യം, പ്രഭാഷണം, മഹാപ്രസാദ വിതരണം എന്നിവയും ഉണ്ടായിരുന്നു.
 

Tags