ക്രഷർ ഉൽപന്നങ്ങളുടെ അനിയന്ത്രിതമായ വിലവർധനവ് ഇൻ്റർലോക് വ്യവസായത്തെ ബാധിക്കുന്നു; ഇൻ്റർലോക്ക് സ്ഥാപന ഉടമകൾ

Interlock industry is affected by uncontrolled price increase of crusher products
Interlock industry is affected by uncontrolled price increase of crusher products

കണ്ണൂർ: ക്രഷർ ഉൽപന്നങ്ങളുടെ അനിയന്ത്രിതമായ വിലവർധനവ് ഇൻ്റർലോക്, ഹോളോബ്രിക്സ് വ്യവസായത്തെ അതിരൂക്ഷമായി ബാധിച്ചിരിക്കുകയാണെന്ന് സിമൻ്റ് ബ്രിക്സ് ആൻ്റ് ഇൻ്റർലോക് മന്യുഫാക്ച്ചേഴ്സ് അസോസിയേഷൻ കേരള - സിമാക് - ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ കളക്ടർ നിശ്ചയിച്ച വിലയിലും കൂടുതലാണ് ക്രഷർ ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്നത്. 

ഇത് കാരണം ജില്ലയിൽ പല വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ക്രഷർ വില വർധനവിൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും ഇല്ലെങ്കിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളന ത്തിൽ ജില്ലാപ്രസിഡണ്ട് പ്രവീൺചന്ദ്, ജില്ലാ സെക്രട്ടറി നജീബ് ചാല, ജീല്ലാ ട്രഷറർ രാജൻ കാനം എന്നിവർ പങ്കെടുത്തു.

Tags