ഇന്ദിരാ ചന്ദ്രൻ്റെ നോവൽ - കഥാസമാഹാരങ്ങൾ പ്രകാശനം ചെയ്തു
കണ്ണൂർ : അക്ഷരദീപം പ്രസിദ്ധീകരിച്ച ഇന്ദിര ചന്ദ്രനെഴുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ഒക്ടോബർ അഞ്ചിന് രാവിലെ 10 മണിക്ക് കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിലെ വൃന്ദാവൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടത്തി. പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്തു.
tRootC1469263">തിരശീല ഉയരുമ്പോൾ നോവൽ കവി പവിത്രൻ തീക്കുനി ഇന്ദിരാ ചന്ദ്രൻ്റെ മക്കളായ ദീപ , വിനായക് , ചിന്നു എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. നിഴലും നിലാവും കഥാസമാഹാരം എഴുത്തുകാരിയുടെ പേരമക്കളായ വേദ് , ശ്ളോക് എന്നിവർക്ക് നൽകി ഗ്രന്ഥക്ഷേത്രം സ്ഥാപകൻ പ്രാപ്പൊയിൽ നാരായണൻ മാസ്റ്റർ പ്രകാശനം ചെയ്തു ഒ.എം മധുസൂദനൻ, കെ. വല്ലി ടീച്ചർ ,ശോഭന കമലഹാസൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ദിനീഷ് വാകയാട്, പി.കെ സാജിത എന്നിവർ പുസ്തകപരിചയം നടത്തി. എഴുത്തുകാരി ഇന്ദിര ചന്ദ്രൻ, അക്ഷരദീപം ബുക്സ് പ്രസാധക ആശ രാജീവ്, സുമഗോപി, സി. സാവിത്രി ,പി. എം സുരേഷ് ബാബു, എന്നിവർ പങ്കെടുത്തു.
.jpg)

