വീട്ടിൽ കൂടോത്രം വെച്ചത് കണ്ടെത്തിയ സംഭവം; തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്ന് കെ.സുധാകരൻ

sudhakaran koodothram

കണ്ണൂര്‍: തന്‍റെ വീട്ടില്‍ നിന്നും കൂടോത്രം വെച്ചത് കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുന്‍പുള്ളതാണെന്നും കെ സുധാകരൻ പറഞ്ഞു. തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

കെ. സുധാകരന്‍റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങളാണ് നേരത്തെ സോഷ്യൽ മീഡിയയിലുടെ പുറത്ത് വന്നത്. സുധാകരന്‍റെ കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഒന്നരവർഷം മുമ്പത്തെ ദൃശ്യങ്ങളാണിത്. ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത് കേള്‍ക്കാം. തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താൻ പറയുന്നതും കേള്‍ക്കാം. സംഭവം വിവാദമായതിനെ തുടർന്നാണ് പ്രതികരണവുമായി സുധാകരൻ രംഗത്ത വന്നത്.

black magicsudhakaran house

Tags