കാഞ്ഞിരക്കൊല്ലിയിൽ വ്യാജ ചാരായ കേന്ദ്രം എക്സൈസ് റെയ്ഡിൽ തകർത്തു

In Kanjirakoli a fake spy center was busted in an excise raid

കണ്ണൂർ :കാഞ്ഞിരക്കൊല്ലി - ചിറ്റാരി വനാതിർത്തിയിലുള്ള ഉടുമ്പൻ പുഴയിൽ നടത്തിയ പരിശോധനയിൽ  125 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. കർണ്ണാടകവനാതിർത്തിയിലും കാഞ്ഞിരക്കൊല്ലി, ചിറ്റാരി എന്നിവിടങ്ങളിലും അസി.എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് 'കർണാടക വനാതിർത്തിയായ ചിറ്റാരി  ഉടുമ്പൻ പുഴയുടെ അരികിൽ പുറമ്പോക്ക് സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 125 ലിറ്റർ വാഷ്* കണ്ടെടുത്ത് നശിപ്പിച്ചത്.

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ  എം.വി. പ്രദീപൻ സിവിൽ എക്സൈസ് ഓഫീസർ എം. എം.ഷഫീക്ക് ഡ്രൈവർ കെ.വി.പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

Tags