ബാഗ് റിപ്പേയറിന് വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവും പിഴയും ​​​​​​​

google news
COURT

 തലശേരി: പാനൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കടയിലെത്തിയ പതിനേഴുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിക്ക് മൂന്നുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും. കൈവേലിക്കല്‍ ചക്കരച്ചാല്‍ കണ്ടിയില്‍ ഹൗസില്‍ സി കെ സജുവിനെയാണ് തലശേരി പ്രത്യേക അതിവേഗ കോടതി ജഡ്ജി ടിറ്റി ജോര്‍ജ് ശിക്ഷിച്ചത് പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.

2018 ജൂലൈ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പാനൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ ബാഗ് കടയില്‍ ബാഗ് റിപ്പയര്‍ ചെയ്യാനെത്തിയ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

പാനൂര്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ സന്തോഷാണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എം ബാസുരി ഹാജരായി.

Tags