ഹോപ്പ് വാലി അന്തേവാസികൾക്ക് കൂടൊരുക്കാൻ ഐ.എ.എം സ്റ്റഡീസ് വിദ്യാർത്ഥികൾ ഗസൽ മേള നടത്തും

iggyfg

കണ്ണൂർ : ആതുര സേവന രംഗത്ത് 25 വർഷത്തോളമായി മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന എളയാവൂർ സി.എച്ച് സെൻ്റർ അന്തേവാസികളായ ആലംബഹീനർക്ക് എല്ലാ വിധ സൗകര്യങ്ങളോട് കൂടി പടുത്തുയർന്ന ഹോപ്പ് വാലി എന്ന പദ്ധതിയുടെ കെട്ടിട നിർമ്മാണത്തിന് കേരളത്തിലെ  പ്രമുഖ കൊമെഴ്ഷ്യൽ പഠന കേന്ദ്രമായ എളയാവൂരിലെ ഐ.എ.എം സ്റ്റഡീസിലെ വിദ്യാർത്ഥികളും പങ്കാളികളാവുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതിനായി ആയിരത്തിലേറെ വിദ്യാർത്ഥികൾ ഫണ്ട് ശേഖരണത്തിൽ പങ്കാളികളാവും. പദ്ധതിയുടെ പൂർത്തീകരണത്തിനുള്ള ധന സമാഹാരത്തിൻ്റെ ഭാഗമായി കൂടെ എന്ന ഗസൽ വിരുന്ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രശസ്ത ഗായരായ റാസയും - ബീഗവും പങ്കെടുക്കുന്ന ഗസൽ വിരുന്ന് ജൂലായ് 12 ന് വൈകിട്ട് ഏഴു മണി മുതൽ കണ്ണൂർ ഇ.കെ നായനാർ കൺവെൻഷൻ സെൻ്ററിൽ നടക്കും.

പരിപാടിയുടെ ഭാഗമായി എളയാവൂർ സി.എച്ച് സെൻ്റർ നടത്തിവരുന്ന അന്തേവാസി അഭയ കേന്ദ്രമായ ഹോപ്പ് വാലിക്കായിപുതിയ സൗകര്യപ്രദമായ കെട്ടിടം ഒരുക്കുന്നതിനാണ് വിദ്യാർത്ഥികൾ ഫണ്ട് ശേഖരണം നടത്തുന്നത്.

1000 രൂപ ടിക്കറ്റ് നിരക്കിൽ നടത്തുന്ന ഗസൽ പരിപാടിയിലൂടെയാണ് ഹോപ്പിനായി ഫണ്ടു ശേഖരിക്കുന്നതിനായി ക്യാംപയിൻ നടത്തുന്നത്. വിദ്യാർത്ഥികളിൽ സമൂഹ്യ പ്രതിബദ്ധത വളർത്തുന്നതിനായി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഹോപ്പ് വാലിയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കാറുണ്ടെന്ന് എളയാവൂർ സി.എച്ച് സെൻ്റർ ഉപദേശക സമിതി ചെയർമാൻ അഡ്വ. പി.വി സൈനുദ്ദീൻ അറിയിച്ചു.

ഐ.എ.എം സ്റ്റഡീസ് എം.ഡി സി.എ മുഹമ്മദ് സാലിഹ്, ഐ.എ.എം സ്റ്റഡീസ് വിദ്യാർത്ഥിനി അർഷിദ, കെ.എം ഷംസുദ്ദീൻ , സയീദ് അബ്ദുള്ള. സി.എച്ച് മുഹമ്മദ് അഷ്റഫ് എന്നിവർ പങ്കെടുത്തു.

Tags