വടക്കൻ കേരളത്തിൽ ആദ്യമായി കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹൈപ്പർ ബാരിക് ഓക്സിജൻ തെറാപ്പി തുടങ്ങുന്നു

bmh

കണ്ണൂർ: വടക്കൻ കേരളത്തിൽ ആദ്യമായി ഹൈപ്പർ ബാരിക് ഓക്സിജൻ തെറാപ്പിയുടെ ഉദ്ഘാടനം കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രി യിൽ ജൂലായ് മൂന്നിന് വൈകുന്നേരം മൂന്ന് മണിക്ക് ചലച്ചിത്ര നടൻ സൂരജ് സൺ ഉദ്ഘാടനം ചെയ്യുമെന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ: കെ.പി ജയ് കിഷൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹൈപ്പർ ബാരിക് ഓക്സിജൻ തെറാപ്പിയിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ മലബാറിലെ ആശുപത്രിയിൽ ആദ്യമായാണ് സജ്ജീകരിച്ചിരിക്കുന്നത്. 

ഉന്നത പരിശീലനം ലഭിച്ച പ്രൊഫഷനലുകളുടെ ഒരു സംഘത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തനം നടത്തുകയും എച്ച്. ബി.ഒ.ടി ചികിത്സയിലൂടെ കടന്നു പോകുന്ന രോഗികൾക്ക് സുഖകരവും സൗകര്യ പ്രദവുമായ ചുറ്റുപാട് ഈ കേന്ദ്രം വാഗ്ദ്ധാനം ചെയ്യുന്നുമുണ്ട്. സമൂഹത്തിന് നൂതന ചികിത്സ ഓപ്ഷനുകൾ നൽകുന്നതിനുള്ള ബി.എം.എച്ചിൻ്റെ പ്രതിബദ്ധത പ്രദർശിപിക്കുന്ന ഈ നൂതന ചികിത്സാ സൗകര്യത്തിൻ്റെ സംവിധാനത്തിന് ആരോഗ്യ രംഗത്ത് ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ഡോ കെ.പി ജയ കിഷൻ അറിയിച്ചു.

ശുദ്ധവായു ഒരു ഷേ റൈസിഡ് ചേംബറിൽ ശ്വസിക്കുന്ന ഒരു വിപ്ളവകരമായ ചികിത്സയാണ് എച്ച്. ബി. ഒ.ടി. ഇതിലൂടെ നൽകുന്ന വർദ്ധിച്ച സമ്മർദ്ദം ശരീരം കൂടുതൽ ഓക്സിജൻ ആഗിരണം ചെയ്യുവാൻ അനുവദിക്കുന്നു ഇതു വിവിധ ടിഷ്യുകളിൽ ഉണർവ്വിന് പ്രോത്സാഹിപ്പിക്കുന്നു. വിവിധ തരം അവസ്ഥകൾ അനുഭവിക്കുന്ന രോഗികൾക്ക് എച്ച്. ബി.ഒ.ടി പ്രയോജനം ചെയ്യും. 

കൂടുതൽ ദീർഘകാല മുറിവുകൾ, പ്രമേഹം മൂലമുണ്ടാകുന്ന പാടുകൾ, കാർബൺ മോണോക്സൈഡ് വിഷബാധ പെട്ടെന്നുള്ള കേൾവി നഷ്ടം, ചർമ്മത്തിലെ ചുളിവുകൾ എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സയാണ് എച്ച്. ബി.ഒ.ടി സംവിധാനമെന്ന് കെ.പി ജയ് കിഷൻ അറിയിച്ചു. ഹൈ ക്യാപിറ്റൽ ഗ്രൂപ്പ് ഡോ. എ. ശരദ് കുമാർ, ഓപറേഷൻ മേധാവി ബി.ആർ പി ഉണ്ണിത്താൻ എ.ജി.എംജി.എം മനോജ് എന്നിവരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 

Tags