ശ്രീകണ്ഠാപുരത്ത് വൻ എംഡി എം എ വേട്ട : 26.851 ഗ്രാം എംഡി എം എ യുമായി യുവാവ് പിടിയിൽ

Huge MDMA bust in Srikantapuram: Youth arrested with 26.851 grams of MDMA
Huge MDMA bust in Srikantapuram: Youth arrested with 26.851 grams of MDMA

 ശ്രീകണ്ഠാപുരം: വാഹനത്തിൽ കടത്തികൊണ്ടുവരികയായിരുന്ന മാരക ലഹരി മരുന്നായ എംഡി എം എ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി . ചെങ്ങളായി കോട്ടപ്പറമ്പിലെ കെ.കെ. റാഷിദിനെ (33) യാണ് എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ സി.എച്ച് നസീബും സംഘവും പിടികൂടിയത്. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോട്ടപ്പറമ്പ് വെച്ച് കെ എൽ 04. എ.ഡി.8158 നമ്പർ ട്രാവലറിൽ കടത്തുകയായിരുന്ന26.851 ഗ്രാം എംഡി എം എ യുമായി യുവാവ് അറസ്റ്റിലായത്.പരിശോധനയിൽഅസി.എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ വാസുദേവൻ പിസി, പ്രകാശൻ പി വി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ രഞ്ജിത് കുമാർ പി എ ,പ്രദീപൻ എം വി, ഷഫീക്ക് എം എം, ,ഷാജി കെ വി , സിവിൽ എക്‌സൈസ് ഓഫീസർമാരായ രമേശൻ എം, ശ്യാംജിത്ത് ഗംഗാധരൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മല്ലിക പി കെ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ കേശവൻ ടി എം എന്നിവരും ഉണ്ടായിരുന്നു.

tRootC1469263">

Tags