തലശേരി - മാഹി ബൈപ്പാസിലൂടെ മാഹി മദ്യം കടത്തിയ വയക്കര സ്വദേശി അറസ്റ്റിൽ

excise

തലശ്ശേരി: മാഹി തലശേരി ബൈപാസില്‍ വന്‍ മദ്യവേട്ട. ഒരാള്‍ അറസ്റ്റില്‍. പയ്യന്നൂര്‍ പെരിങ്ങോം വയക്കരയിലെ കുപ്പോള്‍ സ്വദേശി പി.നവീനാണ്(26) പിടിയിലായത്. 13 പെട്ടികളിലായി 500 മില്ലി ലിറ്ററിന്റെ 234 കുപ്പി മദ്യമാണ് എക്‌സൈസ് സംഘം പിടികൂടിയത്.മദ്യം കടത്താനുപയോഗിച്ച കെ എല്‍ 11 എ കെ 7664 ഇന്‍ഡിഗോ കാറും കസ്റ്റഡിയിലെടുത്തു.

മാടപ്പീടികയിലെ എക്‌സൈസ് ഓഫീസിലെ ലാന്റ് ഫോണില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം ദേശീയ പാതയിലെ ടോള്‍ ബൂത്തിന് സമീപം വൈകിട്ട് 5. 45 നാണ് മദ്യക്കടത്ത് പിടികൂടിയത്. മൂന്നാം തവണയാണ് മദ്യം കടത്തുന്നതെന്ന് നവീന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കിയിട്ടുണ്ട്. 

തലശ്ശേരി എക്സൈസ് ഇന്‍സ്‌പെക്ടര്‍ എം.കെ.മോഹന്‍ദാസ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബൈജേഷ്, എം.കെ.സുമേഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.കെ പ്രസന്ന, പി.പി.ഐശ്വര്യ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ കെ.ബിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags