കണ്ണവം പൊലിസ് സ്റ്റേഷനായി നിർമ്മിച്ച ഹൈടെക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും


കൂത്തുപറമ്പ് :കണ്ണവം പൊലീസ് സ്റ്റേഷന് വേണ്ടി അത്യാധുനിക സൗകര്യങ്ങളോടെ പുതുതായി നിര്‍മ്മിച്ച ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 5 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. രണ്ടുകോടിയിലധികം രൂപ ചിലവിട്ടാണ് ഇരുനില ഹൈടെക് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ബാലന്റെ അധ്യക്ഷതയില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു.കണ്ണവം സ്റ്റേഷനില്‍ നടന്ന യോഗത്തില്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. ഉമേഷ്, പാട്യം പഞ്ചായത്ത് പ്രസിഡന്റ് ഷിനിജ, മുന്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അശോകന്‍, പി.ജിനീഷ്, പി.സുധാകരന്‍, പി.ബിജു, ജിജോ പ്രകാശ്,കണ്ണവം എസ്.ഐ. സി.സി. ലതീഷ്, കെ.കെ റഫീക്ക്, എന്‍. ധനജ്ജയന്‍, കെ. ജിജില്‍, സഫര്‍, തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. കെ.കെ. ശൈലജ എം.എല്‍.എ. ചെയര്‍മാനായും കണ്ണവം ഇന്‍സ്‌പെക്ടര്‍ കെ.വി. ഉമേഷ് കണ്‍വീനറും, എം പിമാരായ കെ.സുധാകരന്‍, ഷാഫി പറമ്പില്‍, വി. ശിവദാസന്‍, പി. സന്തോഷ് കുമാര്‍, എംഎല്‍എ കെ പി മോഹനന്‍ രക്ഷാധികാരികളുമായ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
23 വര്‍ഷമായി വാടക കെട്ടിടത്തില്‍ പരിമിധികള്‍ക്ക് നടുവില്‍ വീര്‍പ്പ്മുട്ടുന്ന സ്റ്റേഷനാണ് പുതിയ സ്വന്തം കെട്ടിടം ഒരുങ്ങിയിരിക്കുന്നത്.സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപം വനംവകുപ്പ് വിട്ടുനല്‍കിയ 27 സെന്റ് സ്ഥലത്താണ് ഇരു നില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് കോടിയിലധികം രൂപ ചെലവിലാണ്
കേരള പോലീസ് ഹൗസിങ്ങ് & കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ഇരുനില കെട്ടിടത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്.2022 നവംബറിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

എന്നാല്‍ നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് ലഭ്യമാകാതെ വന്നപ്പോള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവ്യത്തി നിലച്ചിരുന്നെങ്കിലും, 2 വര്‍ഷം കൊണ്ട് ധ്രുതഗതിയില്‍ തന്നെ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്.ഇന്‍സ്‌പെക്ടര്‍, എസ് ഐ എന്നിവരുടെ ഓഫീസ്, പോലീസുകാര്‍ക്കുള്ള വിശ്രമമുറി, ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള മുറി, റെക്കോഡ്‌സ്‌റൂം, ആധുനിക സൗകര്യങ്ങളോട് കൂടിയ ഇന്റോറകേഷന്‍ റൂം, ലോക്കപ്പ് റൂം, ശുചി മുറികള്‍ തുടങ്ങിയ സൗകര്യങ്ങളോട് കൂടിയതാണ് കെട്ടിടം.