കണ്ണൂർ ജില്ലയിൽ എയ്ഡസ് ഇരുപതു ശതമാനം കുറഞ്ഞതായി ആരോഗ്യ വകുപ്പ് റിപ്പോർട്ട്

Health Department reports 20 percent drop in AIDS cases in Kannur district
Health Department reports 20 percent drop in AIDS cases in Kannur district


കണ്ണൂർ:ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം  നവംബർ 31 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുമെന്ന് ജില്ലാ ടിബി ആന്റ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡേ: സോനു ബി നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം മൂന്ന്മണിക്ക് ടൗൺ സ്ക്വയറിലാണ്  ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം നടക്കുക.

കേരളത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എച്ച് ഐ ബി രോഗികളുടെ എണ്ണം ഈ വർഷം കുറവാണ്. ജില്ലയിൽ മാത്രം ഇരുപത് ശതമാനം രോഗികൾ കുറവാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ കേരളത്തിൽ കൂടുതലായി എത്തുന്നതാണ് എച്ച് ഐ വി വ്യാപന വർദ്ധിപ്പിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു. 

നാളെ മുതൽ ഡിസംബർ 2 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സെമിനാറുകൾ, മത്സരങ്ങൾ , കാമ്പയിൻ, ദീപം തെളിയിക്കൽ , ടെസ്റ്റിംഗ് ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ ഒന്നി നാണ് ലോക എയ്ഡ്സ് ദിനം. വാർത്താ സമ്മേളനത്തിൽ മീഡിയാ ഓഫീസർ ടി സുധീഷ് , പി വി സുനിൽ , പി അക്ഷയ, വൈ അബ്ദുൾ ജമാൽ എന്നിവരും പങ്കെടുത്തു.

Tags