വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂർണമാകൂവെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

A developed India can be completed only through a developed Kerala, says Governor Rajendra Vishwanath Arlekar
A developed India can be completed only through a developed Kerala, says Governor Rajendra Vishwanath Arlekar

തിരുവനന്തപുരം: വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂർണമാകൂവെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. രാജ്യത്തിൻറെ വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരളത്തെ സജ്ജമാക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കാൻ വിജ്ഞാന സമൂഹം കൂട്ടായ ശ്രമങ്ങൾ നടത്തണമെന്നും ഗവർണർ പറഞ്ഞു. ബ്രിക്-രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ആർജിസിബി) യുമായി സഹകരിച്ച് വിജ്ഞാനഭാരതി ആക്കുളത്തെ ആർജിസിബി കാമ്പസിൽ സംഘടിപ്പിച്ച കേരള @ 2047 എന്ന സെഷനിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

tRootC1469263">

വികസിത് ഭാരത് എന്ന ലക്ഷ്യത്തിൽ സാമ്പത്തിക ശക്തിയായി മാത്രമല്ല രാജ്യം വികസിക്കേണ്ടതെന്ന് ഗവർണർ പറഞ്ഞു. വിജ്ഞാന സമ്പദ് വ്യവസ്ഥയിലും പരമ്പരാഗത മൂല്യങ്ങളിലും ഊന്നിനിന്നു കൊണ്ടുള്ള വികസനം സാധ്യമാകണം. രാജ്യത്തിൻറെ മുന്നേറ്റത്തിൽ പൗരൻമാർക്ക് പ്രധാന പങ്കുണ്ട്. വികസനം മാനവിക കേന്ദ്രീകൃതമാകണമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

അമൃത് കാലത്തിൽ ആത്മനിർഭാരത് എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണെന്നും ഈ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഓരോ സംസ്ഥാനവും അർത്ഥവത്തായ സംഭാവനകൾ നൽകേണ്ടതുണ്ട്. സംസ്ഥാനത്തെ വിജ്ഞാന സമൂഹം, പ്രത്യേകിച്ച് ഗവേഷണ വികസന മേഖലയിലെ പ്രമുഖർ കേരളത്തിൻറെ സാമൂഹിക-സാമ്പത്തിക യാഥാർത്ഥ്യങ്ങളുടെ വിവിധ വശങ്ങളിലേക്ക് ആഴത്തിൽ കടന്നുചെല്ലണം. ദേശീയ മുൻഗണനകൾക്ക് അനുസൃതമായി വരും ദശകങ്ങൾക്കുള്ള ഒരു മാർഗരേഖ വികസിപ്പിക്കുന്നതിന് വെല്ലുവിളികളും അവസരങ്ങളും അവർ പരിശോധിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

സിഎംഎഫ്ആർഐയുടെ പരിശീലന പരിപാടിയായ 'അഡ്വാൻസിംഗ് ഇന്ത്യാസ് ബ്ലൂ ഇക്കണോമി: ദ റോൾ ഓഫ് ഫിഷറീസ് സെക്ടറി'ൻറെ റിപ്പോർട്ട് ചടങ്ങിൽ ഗവർണർ പ്രകാശനം ചെയ്തു.

വിജ്ഞാന ഭാരതി പ്രസിഡൻറും സിഎസ് ഐആർ മുൻ ഡിജിയും ഡിഎസ്ഐആർ സെക്രട്ടറിയുമായ ഡോ. ശേഖർ സി മാൻഡേ അധ്യക്ഷത വഹിച്ചു. ഗവേഷണ-വികസന മേഖലയിലെ പ്രമുഖർ, അക്കാദമിക വിദഗ്ധർ, ചിന്തകർ തുടങ്ങിയവർ 2047 ലെ കേരളത്തിൻറെ സുസ്ഥിര വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവയ്ക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ശേഖർ സി മാൻഡേ പറഞ്ഞു.

സിഎസ്ഐആർ-എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ, വിഎസ്എസ്ഇ ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ, ഐസിഎആർ-സിടിസിആർഐ ഡയറക്ടർ ഡോ. ജി. ബൈജു, എംഒഇഎസ്-എൻസിഇഎസ്എസ് ഡയറക്ടർ പ്രൊഫ. എൻ.വി ചലപതി റാവു, ആർജിസിബി സീനിയർ സയൻറിസ്റ്റ് ഡോ. ടി.ആർ സന്തോഷ്കുമാർ, ഐസിഎആർ-സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്,  എന്നിവർ വിഷൻ കേരള @ 2047 എന്ന വിഷയത്തിൽ അവതരണങ്ങൾ നടത്തി. 

Tags