സർക്കാർ ഇന്നും നാളെയും എപ്പോഴും അതിജീവിതയ്ക്കൊപ്പം: തുടർ നടപടികൾ വിധി പരിശോധിച്ചതിന് ശേഷമെന്ന് മുഖ്യമന്ത്രി
കണ്ണൂർ : നടി അക്രമിക്കപ്പെട്ട കേസിൽദിലീപിനെ വെറുതെ വിട്ട കോടതി വിധി പരിശോധിച്ചു വരികയാണെന്നും അപ്പീൽ നൽകുന്നതിനെ കുറിച്ചു സർക്കാർ പിന്നീട് ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബ് തദ്ദേശം, 25 തെരുഞ്ഞെടുപ്പ്മുഖാമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഇന്നും എപ്പോഴും അതിജീവിതയ്ക്കൊപ്പമാണ്. നാളെയും അങ്ങനെ തന്നെയായിരിക്കും ഇതിൽ മാറ്റമില്ല. യു.ഡി.എഫ് കൺവീനർ ദിലീപിന് നീതി കിട്ടിയെന്ന വിചിത്രമായ പ്രതികരണം നടത്തിയത് തന്നെ അത്ഭുതപ്പെടുത്തി. എന്ത് ഉദ്യേശത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല കേരളം മുഴുവൻ അതിജീവിതയ്ക്കൊപ്പമാണ് യു.ഡി. എഫിൻ്റെ നിലപാട് ഇതല്ലെന്ന് വ്യക്തമായിരിക്കുകയാണ്.
പൊലിസുകാരിലെ ക്രിമിനലുകൾ തന്നെകേസിൽ കുടുക്കുന്നതിനായി ഗൂഡാലോചന നടത്തിയതെന്ന ദിലീപിൻ്റെ പ്രതികരണത്തിന് പിന്നിൽ എന്താണെന്ന് അറിയില്ല നീതിയുക്തമായാണ് പൊലിസ് കേസ് അന്വേഷണം നടത്തിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലല്ല അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അന്വേഷണം നടത്തുന്നത്. അവരുടെ മുൻപിൽ കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് എൽ.ഡി എഫ് തദ്ദേശതിരഞ്ഞെടുപ്പിനെ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കൂടുതൽ കരുത്തോടെ എൽ.ഡി.എഫ് മുന്നോട്ട് വരും അധികാരവും ഫണ്ടും നല്ല നിലയിൽ ലഭിക്കുന്ന തദ്ദേശസ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്.
സംസ്ഥാനം അതി ദാരിദ്യമുക്തമായെന്ന് ഏറ്റവും വലിയ നേട്ടമാണ് തദ്ദേശ സ്ഥാപനങ്ങളുടെ മികവാർന്ന പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്..രാജ്യത്തെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു കാര്യം ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ ഗവൺമെന്റിന്റെ അനുമതിയോടെ മാത്രമേ കെ. റെയിൽ തടപ്പാക്കാനാകുകയുള്ളൂവെന്ന് ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു എങ്കിലും റെയിൽ പദ്ധതി പൂർണ്ണമായും യും ഉപേക്ഷിച്ചിട്ടില്ല. മറ്റൊരു രൂപത്തിൽ പദ്ധതി നടപ്പിലാക്കാനാണ് ഉദ്യേശിക്കുന്നത്.പി.എം ശ്രീ പദ്ധതിയിൽ കേരളത്തിൻ്റെ പ്രതിനിധി കേന്ദ്ര മന്ത്രിയെ കണ്ടത് സർവ്വശിക്ഷാ അഭിയാൻ്റെ ഫണ്ട് ലഭിക്കുന്നതിനാണ്. എന്നാൽ പി.എം. ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാർ സിലബസ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. തന്നെയും പാർട്ടിയെയും സംഘപരിവാർ അനുകൂലികളാക്കാൻ യുഡിഎഫും ജമാത്തെ ഇസ്ലാമിയും ശ്രമിക്കുകയാണ്. ആർ.എസ്.എസിനെതിരെ നിലപാട് സ്വീകരിച്ചതിന് ഇരുന്നുറോളം പ്രവർത്തകർ നഷ്ടമായ പാർട്ടിയാണ് സി.പി.എം ഓരോ പ്രവർത്തകൻ നഷ്ടപ്പെടുമ്പോഴും നിലപാട് ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ഞങ്ങൾ മുന്നോട്ടു പോയത്. ആർ.എസ്. എസ് ശാഖയ്ക്ക് കാവൽ നിൽക്കാൻ താൻ വളൻ ഡിയർമാരെ അയച്ചു കൊടുത്തുവെന്ന് പരസ്യമായി പ്രസംഗിച്ച നേതാവുണ്ട് കോൺഗ്രസിൽ സംഘി ഷർട്ട് അവർക്കു മാത്രമേ ചേരുകയുള്ളുവെന്നും തനിക്ക് പറ്റില്ലെന്നും പിണറായി പറഞ്ഞു.
കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമെഴ്സ് ഹാളിൽ നടന്നചടങ്ങിൽ പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സി. സുനിൽകുമാർ അദ്ധ്യക്ഷനായി. സി. പി. എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പങ്കെടുത്തു. പ്രസ് ക്ളബ്ബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ് സ്വാഗതവും കെ സന്തോഷ് നന്ദിയും പറഞ്ഞു.
.jpg)

