ഗോണിക്കുപ്പയിൽ വടകര സ്വദേശിയെ കൊളളയടിച്ച് പണവും മൊബൈൽ ഫോണും കൊളളയടിച്ചു

A Vadakara native was robbed of his money and mobile phone in Gonikuppa.
A Vadakara native was robbed of his money and mobile phone in Gonikuppa.

ഇരിട്ടി:മലയാളി വ്യവസായിയെ പെരുമ്പാടിക്കും ഗോണിക്കൊപ്പക്കും ഇടയിൽ റോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച് പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു . പെരുമ്പാടി -ഹുൻസൂർ വഴി മൈസൂരിലേക്ക് പോകുകയായിരുന്ന വടകര സ്വദേശി അബ്ബാസിനെയാണ് പിന്തുടർന്ന് എത്തിയ അക്രമി സംഘം  കാർ തടഞ്ഞുനിർത്തി  ആക്രമിച്ചത് . ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു  സംഭവം .  മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാറിൽ എത്തിയ സംഘം മാതാ പെട്രോൾ പമ്പിന് സമീപം ആളൊഴിഞ്ഞ സ്ഥലതുവെച്ച് കാർ തടഞ്ഞു നിർത്തി അബ്ബാസിനോട് പണം ആവശ്യപ്പെടുകയായിരുന്നു. 

tRootC1469263">

വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തിയതും അക്രമികളിൽ ഒരാൾ വടികൊണ്ട്   തലക്ക് അടിക്കുകയായിരുന്നു  . തലയ്ക്ക് അടിയേറ്റ് ബോധം നഷ്ടപെട്ട അബ്ബാസിനെ വഴിയിൽ ഉപേക്ഷിച്ച അക്രമിസംഘം വാഹനവും പണവും ഫോണുമായി കടന്നുകളഞ്ഞു. ഇതിനിടയിൽ  അക്രമി സംഘത്തിലെ   ഒരാൾ പൊന്നംപേട്ട ഗോണിക്കോപ്പ റോഡിൽ   പൊലീസിന്റെ  പിടിയിലായി .  മറ്റു  പ്രതികൾക്കായി പൊലിസ് അന്വേഷണമാരംഭിച്ചു.തലയ്ക്ക് അടിയേറ്റ് ബോധക്ഷയം നേരിട്ട അബ്ബാസിനെ റോഡിൽ ഉപേക്ഷിച്ച സംഘം വാഹനം ഉൾപ്പെടെ കടന്നുകളയുകയായിരുന്നു. അല്പസമയം കഴിഞ്ഞ് അതുവഴി വന്ന പിക്കപ്പ് വാൻ ഡ്രൈവർ തലയിൽ രക്തം ഒഴുകി നിൽക്കുന്ന അബ്ബാസിനെ സഹായിക്കുന്നത് .  ഡ്രൈവറുടെ ഫോൺ വാങ്ങി നാട്ടിലെ ബന്ധുവിനെ വിവരം അറിയിക്കുകയും കാർ  ജിപി എസ് സംവിധാനം ഉപയോഗിച്ച് ഓഫാക്കുകയും ചെയ്തു. 

 ഇതോടെയാണ് അക്രമിസംഘം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കേരളത്തിൽ  ഹോട്ടൽ - ടെക് സ്റ്റെൽസ് വ്യാപാരം നടത്തിവന്നിരുന്ന അബ്ബാസ്  ദീപാവലി ആവശ്യങ്ങൾക്കായി കടയിലേക്ക് സാധങ്ങൾ വാങ്ങാനായി മൈസുരുവിലേക്ക് പോകുകയായിരുന്നു . തലയ്ക്ക് പരിക്കേറ്റ അബാസിനെ പിക്കപ്പ് വാനിൽ ഗോണിക്കൊപ്പയിലെ ഗവ.ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി . ഗോണിക്കോപ്പ പോലീസ് ഓഫീസർ പ്രദീപ് കുമാർ ,വീരാജ്‌പേട്ടെ ക്രൈം പോലീസ് ഓഫിസർ വി.എസ് വാണി ,പൊന്നംപേട്ട ക്രൈം പോലീസ് ഓഫിസർ ജി. നവീൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചു .

Tags