കണ്ണൂരിൽ വീട്ടിലെ അലമാരയിൽ നിന്നും ഒമ്പതര പവൻ സ്വർണാഭരണങ്ങൾ കവർന്നു
Nov 14, 2025, 18:29 IST
വളപട്ടണം : വീട്ടുകാർ അറിയാതെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ഒമ്പതര പവൻ്റെ ആഭരണങ്ങൾ കവർന്നു. പാപ്പിനിശേരി വെസ്റ്റിൽതാമസിക്കുന്ന പി.ടി.പി. ഹന്നത്ത്ബീ(68)യുടെ വീട്ടിലാണ് മോഷണം നടന്നത്. ഈക്കഴിഞ്ഞ ആഗസ്റ്റ് 14 നും 29നു മിടയിലാണ് മോഷണം നടന്നത്.
tRootC1469263">അലമാരയിൽ സൂക്ഷിച്ച രണ്ടേമുക്കാൽ പവൻ്റെ ഒരു വള, ഒന്നേകാൽ പവൻ്റെ രണ്ട് വള, രണ്ടേമുക്കാൽ പവൻ്റെ ഒരു പാദസര സെറ്റും, അരപവൻ്റെ നാല് മോതിരം, കാൽ പവൻ്റെ മൂന്ന് മോതിരം എന്നിവയാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം അലമാര തുറന്നപ്പോഴായിരുന്നു മോഷണം നടന്നത് മനസ്സിലായത്.തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത വളപട്ടണം പോലീസ് അന്വേഷണം തുടങ്ങി
.jpg)


