കിണറ്റിൽ വീണു മരിച്ച കള്ളുഷാപ്പ് ജീവനക്കാരൻ്റെ സംസ്കാരം ഇന്ന് ; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Funeral of toddy shop employee who died after falling into well today; case registered for unnatural death
Funeral of toddy shop employee who died after falling into well today; case registered for unnatural death

ഏഴോം : കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കള്ള്ഷാപ്പ് ജീവനക്കാരൻ കൊട്ടില ചേണിച്ചേരി വളപ്പിൽ എ.വി.മോഹനന്റെ(58)മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം ഇന്ന് ഉച്ചക്ക് 12 മുതൽ ഒരു മണിവരെ കൊട്ടില യുവരഞ്ജിനി ക്ലബ്ബിൽ മൃതദേഹം പോതുദർശനത്തിന് വെക്കും. തുടർന്ന് രണ്ട് മണിക്ക് സംസ്‌ക്കരിക്കും.

tRootC1469263">

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഇദ്ദേഹം ജോലിചെയ്യുന്ന നരിക്കോട് കള്ള്ഷാപ്പിലെ കിണറിന് സമീപം ചെരിപ്പ് കണ്ട്സംശയം തോന്നി നാട്ടുകാർ തളിപ്പറമ്പ് അഗ്‌നിശമനസേനയെ വിവരം അറിയിച്ചത്.
ഫയർസ്റ്റേഷൻ ഓഫീസർ എൻ.കുര്യാക്കോസിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്.

പരേതരായഎബ്രോൻ നാരായണൻ-നാരായണി ദമ്പതികളുടെ മകനാണ്.ഭാര്യ: ടി.വി.സതി.മക്കൾ: സ്നേഹ(ഏമ്പേറ്റ്), സാന്ദ്ര.മരുമകൻ: രതീഷ്.സഹോദരങ്ങൾ: പ്രഭാകരൻ വെളിച്ചപ്പാടൻ, ശൈലജ, പരേതനായ രാജീവൻ.പഴയങ്ങാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags