മുൻഹോട്ടൽ വ്യാപാരി കണ്ണാടിപ്പറമ്പിലെ രവീന്ദ്രൻ നമ്പ്യാർ നിര്യാതനായി

Former hotelier Raveendran Nambiar of Kannadiparamba passes away
Former hotelier Raveendran Nambiar of Kannadiparamba passes away

കണ്ണാടിപ്പറമ്പ് : പരേതരായ കൃഷ്ണൻ നമ്പ്യാരുടെയും കല്ല്യാണിയമ്മയുടെയും മകൻ മാലോട്ട് രവിപുരത്തെ എ. രവീന്ദ്രൻ നമ്പ്യാർ (69) അന്തരിച്ചു. ഏറെക്കാലം കണ്ണാടിപ്പറമ്പ് ദേവസ്വം ടാക്സി സ്റ്റാൻ്റിനടുത്ത് ഹോട്ടൽ വ്യാപാരം നടത്തിയിരുന്നു. 

ഭാര്യ: പരേതയായ കെ.കെ. സാവിത്രി . മക്കൾ: സരിത ( ഗുജറാത്ത്), രേഖ (മാലോട്ട്), രേഷ്മ (കാഞ്ഞിരങ്ങാട്). മരുമക്കൾ: ശ്രീനിവാസൻ (ആർമി , ഗുജറാത്ത്), മനോഹരൻ (ഗൾഫ് ) , പ്രദീപൻ (റഷ്യ). സഹോദരങ്ങൾ: കാർത്ത്യായനി (ചേലേരി), ചന്ദ്രമതി (മാലോട്ട്), പരേതരായ മാധവൻ നമ്പ്യാർ, ജനാർദ്ദനൻ നമ്പ്യാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടത്തും.

tRootC1469263">

Tags