എഫ്.എൻ.പി.ഒ. കുടുംബ സംഗമം തളിപ്പറമ്പിൽ നടന്നു

FNPO The family reunion was held at Taliparamba
FNPO The family reunion was held at Taliparamba

തളിപ്പറമ്പ്: ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത എന്ന മഹത്തായ ആശയം ദുർബലമാക്കി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്ക് കേന്ദ്ര ഭരണകൂടം ചുരുങ്ങിപ്പോകുന്ന ദയനീയ കാഴ്ചയാണ് ജനാധിപത്യ സംവിധാനത്തിൽ ഇന്ന് കാണാൻ കഴിയുന്നതെന്ന് കണ്ണൂർ മുൻ മേയർ അഡ്വ.ടി.ഒ.മോഹനൻ. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ( എഫ്.എൻ.പി.ഒ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാരുടെ കുടുംബ സംഗമം തളിപ്പറമ്പ് വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തപാൽ സംവിധാനം രാജ്യത്ത് നാനാത്വത്തിൽ ഏകത്വം പ്രദാനം ചെയ്യുന്നതിന് സുപ്രധാന പങ്ക് വഹിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ കോ-ഓർഡിനേഷൻ ചെയർമാൻ വി.പി.ചന്ദ്രപ്രകാശ് അധ്യക്ഷത വഹിച്ചു. സംവിധാകയനും നാടകകൃത്തുമായ പപ്പൻ മുറിയാത്തോട് മുഖ്യാതിഥിയായി.

എഫ് .എൻ.പി.ഒ. സംസ്ഥാന  കൺവീനർ കെ.വി. സുധീർ കുമാർ, ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, പി.വി.രാമകൃഷ്ണൻ, ദിനു മൊട്ടമ്മൽ , സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് പി.പ്രേമദാസൻ, വനിത കൺവീനർ കെ.സുമ എന്നിവർ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി.

Tags