കണ്ണൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാസേനയുടെ പരിശോധന; 50 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

Fire brigade inspects Kannur businesses; notices issued to 50 businesses
Fire brigade inspects Kannur businesses; notices issued to 50 businesses

കണ്ണൂർ: കണ്ണൂർ നഗരപരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേന നടത്തിയ പരിശോധനയിൽ മിക്കയിടങ്ങളിലും അഗ്നിരക്ഷാ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തി. അഗ്നിരക്ഷാ സംവിധാനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഒരുക്കാത്ത 50 സ്ഥാപനങ്ങൾക്ക് സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകി. 

tRootC1469263">

കണ്ണൂർ ഫയർ സ്റ്റേഷൻ ഓഫീസർ ടി.വി. പവിത്രന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. തീപിടിത്ത പ്രതിരോധ സംവിധാനങ്ങൾ പേരിനു പോലും ഒരുക്കാത്ത തരത്തിൽ നിരവധി സ്ഥാപനങ്ങളാണ് കണ്ടെത്തിയത്. നിശ്ചിത ദിവസങ്ങൾക്കുള്ളിൽ സംവിധാനം ഒരുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നു. ഇന്നലെ മുതലാണ് നഗരപരിധിയിലെ സ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചത്. വരും ദിവസങ്ങളിലും തുടരും. പരിശോധനക സംഘത്തിൽ ഫയർആൻഡ് റസ്ക്യു ഓഫീസർമാരായ ഷിജോ, മിഥുൻ എന്നിവരുമുണ്ടായിരുന്നു. തളിപ്പറന്പിലെ ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധ നടത്തുന്നത്.

Tags