മറ്റൊരു സ്ത്രീയോടൊപ്പം കണ്ട കാര്യം ഭാര്യയോട് പറഞ്ഞ് കുടുംബം കലക്കി: കണ്ണൂരിൽ യുവാവ് അയൽവാസിയെ കല്ലുകൊണ്ടിടിച്ചു പരുക്കേൽപ്പിച്ചു
Oct 20, 2025, 11:30 IST
കണ്ണൂര്‍: യുവാവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടത് ഭാര്യയോട് പറഞ്ഞതിന്റെ വിരോധത്തിന് അയല്‍വാസിയായ യുവാവിന്റെ മുഖത്ത് കല്ലുകൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. കൊറ്റാളി എടച്ചേരി ഹര്‍ഷ നിവാസില്‍ എ.അജേഷിനാണ്(35) മര്‍ദ്ദനമേറ്റത്. അയല്‍ക്കാരനായ ഷൈജിത്തിന്റെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു സംഭവം.
tRootC1469263">അജേഷിന്റെ സഹോദരി ഹര്‍ഷയുടെ പരാതിയിലാണ് കേസ്. ഷൈജിത്തിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ട വിവരം അജേഷ് തൻ്റെ ഭാര്യയോട് പറഞ്ഞതിന്റെ വിരോധത്തിനായിരുന്നു ആക്രമം.പരുക്കേറ്റ അജേഷ് ചികിത്സ തേടിയിട്ടുണ്ട്.
.jpg)

