കുവൈറ്റിൽ സഹോദരനെ കള്ളക്കേസിൽ കുടുക്കിയിട്ടില്ല; പ്രവാസി ഫൈസൽ ഹംസ

Expatriate Faizal Hamza said that his brother was not framed in a false case in Kuwait
Expatriate Faizal Hamza said that his brother was not framed in a false case in Kuwait

കണ്ണൂർ: മൂന്ന് വർഷത്തെ എംപ്ളോയ്മെൻ്റ് കോൺട്രാക്റ്റിൽ ജോലി ചെയ്തു വരികയായിരുന്ന തൻ്റെ സഹോദരനെ കുവൈറ്റിൽ കള്ള കേസ് കൊടുത്ത് പീഡിപ്പിക്കുന്നതായി ഉമ്മ ചൊക്ളി സ്വദേശിനി ബി.ആമിനയുടെയും സഹോദരി പുത്രൻ്റെയും ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ചൊക്ലി സ്വദേശിയായ ഫൈസൽ ഹംസ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

2022 ജൂൺ 16ന് കുവൈറ്റിലേക്ക് ജോലി ആവശ്യാർത്ഥം സഹോദരൻ ഫിറോസിനെ താനാണ് കുവൈറ്റിലേക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കൊണ്ടുപോയത്. ജോലിസ്ഥലത്ത് അച്ചടക്കനടപടി നേരിട്ടതിനെ തുടർന്നാണ് ഫിറോസിനെ വർക്ക് അറേഞ്ചിൻ്റെ ഭാഗമായി റിസപ്ഷനിൽ നിന്നും മെഡിക്കൽ സ്റ്റോറിലേക്ക് മാറ്റിയത്. ഇവിടെ നിന്നും അച്ചടക്കലംഘനം നടത്തിയതിനെ തുടർന്നാണ് നാട്ടിലേക്ക് അയച്ചത്.

മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജ്മെൻ്റ് ഈ വിഷയത്തിൽ നീതിപൂർവ്വമായാണ് ഫിറോസിനോട് പെരുമാറിയത്. 900 വിവിധ രാജ്യക്കാരും മതക്കാരുമായ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മെട്രോ മാനേജ്മെൻ്റ് നാട്ടിലേക്ക് അയച്ച സഹോദരൻ അറിയാതെ വീണ്ടും കുവൈറ്റിലെത്തിയതാണ് സർക്കാരിൻ്റെയും പൊലിസിൻ്റെയും നടപടി നേരിടാൻ കാരണം. ഇക്കാര്യത്തിൽ സഹോദരനെന്ന നിലയിൽ തനിക്കോ മെട്രോ കമ്പിനിക്കോ യാതൊന്നും ചെയ്യാൻ കഴിയില്ലെന്നും ഫൈസൽ ഹംസ അറിയിച്ചു.

Tags