കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു

kancha tlp

തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയിൽകഞ്ചാവുമായി  രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. എടക്കോം സ്വദേശി എം.പി.അന്‍സാര്‍(26), മടക്കാട് സ്വദേശി എന്‍.ബിബിന്‍(27) എന്നിവരാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് ടീമിൻ്റെ പിടിയിലായത്.


അസി.എക്‌സൈസ്  ഇന്‍സ്‌പെക്ടര്‍ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ എളമ്പേരം പാറ, നാടുകാണി, കാലിക്കടവ് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.   സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.ശ്രീകാന്ത്, പി.ആര്‍.വിനീത്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Tags