കണ്ണൂരില്‍ എരഞ്ഞോളി മൂസ ഫൗണ്ടേഷന്‍ മ്യൂസിക് അക്കാദമി തുറന്നു
കണ്ണൂര്‍ : കലാപഠനത്തിന് സ്ഥിരം വേദിയായി കണ്ണൂരില്‍ മ്യൂസിക് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു. എരഞ്ഞോളി മൂസ ഫൗണ്ടേഷന് കീഴില്‍ രൂപംകൊണ്ട മ്യൂസിക് അക്കാദമിയുടെ ഉദ്ഘാടനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍ നിര്‍വഹിച്ചു.
മാപ്പിള കലകളിലേതുള്‍പ്പെടെ തനത് രീതി നിലനിര്‍ത്താന്‍ ഇത്തരം അക്കാദമികള്‍ക്കാകുമെന്ന് മേയര്‍ പറഞ്ഞു. കലകളെ ഗുണപരമായ രീതിയില്‍ ഉപയോഗപ്പെടുത്തണം. ശാസ്ത്രീയ പരിശീലനത്തിലൂടെ പഴയകാല മാപ്പിളകലകള്‍ക്ക് ഊര്‍ജമേകാന്‍ സാധിക്കണം.
മാപ്പിളകലകളെ നിലനിര്‍ത്തുക വഴി എരഞ്ഞോളി മൂസയെ പോലെ പഴയകാല കലാകാരന്‍മാരെയാണ് സ്മരിക്കപ്പെടുന്നതെന്നും മേയര്‍ മുസ്‌ലിഹ് മഠത്തില്‍ പറഞ്ഞു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ എളേറ്റില്‍ അധ്യക്ഷനായി.
വൈസ് ചെയര്‍മാന്‍ കെ.കെ അബ്ദുല്‍ സലാം, ഒ.വി ജാഫര്‍, മുഹമ്മദ് അഫ്താബ്, നസീര്‍ മൂസ എരഞ്ഞോളി, നാസര്‍ മൈലാഞ്ചി, പി.പി മുബശ്ശിറലി, പ്രകാശ് പൊതായ, എം.കെ മറിയു, നവാസ് കച്ചേരി, കണ്ണൂര്‍ മമ്മാലി പങ്കെടുത്തു.