പയ്യന്നൂരിൽ പൊള്ളലേറ്റ വയോധിക മരിച്ചു
Oct 21, 2025, 12:50 IST
പയ്യന്നൂർ: പയ്യന്നൂർ മാത്തിൽ പൊള്ളലേറ്റ വയോധിക മരണമടഞ്ഞു. മാത്തിൽ വൈപ്പിരിയത്തെ വേലിയാട്ട് തമ്പായി (76) യാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 മണിയോടെ വീട്ടിൽ നിന്നും ഗുരുതരമായി പൊള്ളലേറ്റ ഇവരെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചത്. തുടർന്ന്പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ചപ്പോഴെക്കും മരണമടയുകയായിരുന്നു. മക്കൾ: കമലാക്ഷൻ, ഷൈലജ. പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
.jpg)

