മാറിയ കാലത്തും അച്ചടി മാധ്യമങ്ങൾ വിശ്വാസ്യത പുലർത്തുന്നു : ഇ സന്തോഷ് കുമാർ
കണ്ണൂർ: മാറിയ കാലത്തും അച്ചടി മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാർ. പ്രാദേശിക വാർത്തകളാണ് പത്രങ്ങളുടെ കരുത്ത്. പ്രാദേശിക പേജുകൾ തയാറാക്കൽ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നാണ് താൻ മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക പേജ് രൂപകല്പനയ്ക്കുള്ള രജിത് റാം സ്മാരക മാധ്യമ അവാർഡ് ‘മാതൃഭൂമി’ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ അഷ്മില ബീഗത്തിന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">‘മാതൃഭൂമി’ സബ് എഡിറ്റർ ആയിരുന്ന രജിത് റാമിന്റെ സ്മരണയ്ക്കായി കണ്ണൂർ പ്രസ് ക്ലബ്ബും രജിത്റാം സുഹൃദ്സംഘവും ചേർന്നാണ് അവാർഡ് നൽകുന്നത്. മാതൃഭൂമി ദിനപത്രത്തിൽ 2024 ഓഗസ്റ്റ് ആറിന് വയനാട് പ്രാദേശിക എഡിഷനിൽ പ്രസിദ്ധീകരിച്ച നാലാംപേജാണ് അവാർഡിന് അർഹമായത്.കണ്ണൂർ പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ‘മാതൃഭൂമി’ റിട്ട. ഡെപ്യൂട്ടി എഡിറ്റർ ടി. സുരേഷ്ബാബു, പ്രസ് ക്ലബ്ബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, ഒ. രാധിക എന്നിവർ സംസാരിച്ചു.
.jpg)

