വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ; തളിപ്പറമ്പ് പോലീസിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

tali

തളിപ്പറമ്പ്  : തളിപ്പറമ്പ് പോലീസിൻ്റെ നേതൃത്വത്തിൽ വർദ്ധിച്ചു വരുന്ന ലഹരിയുടെ വിപത്തിൽ നിന്നും പുതുതലമുറയെ വിമുക്തമാക്കുന്നതിനായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പാരിഷ് ഹാളിൽ കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്തു.

hg

ജൂലൈ ഒന്ന് മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായ സംഹിത ( BNS) . ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) . ഭാരതീയ സാക്ഷ്യ അതിനീയം (BSA) എന്നീ പുതിയ നിയമങ്ങളെപ്പറ്റി പൊതുജനങ്ങളുടെ ഇടയിൽ അവബോധം ഉണ്ടാക്കുന്നതിനും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരിയുടെ വിപത്തിൽ നിന്നും പുതു തലമുറയെ വിമുക്തമാക്കുന്നതിനും, സൈബർ ചതിക്കുഴികളിൽ അകപ്പെട്ട് പോകുന്നതിനെതിരെയുള്ള ബോധവൽക്കരണമാണ് നടന്നത്.


ഡി വൈ എസ് പി പി പ്രമോദ് അധ്യക്ഷത വഹിച്ചു .അസ്സിസ്റ്റൻ്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ  ഷംസുദ്ധൻ ബോധവൽക്കരണ ക്ലാസെടുത്തു, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, തളിപ്പറമ്പ എസ് എച്ച് ഒ ബെന്നി ലാലു, ബാർ അസോസിയേഷൻ പ്രസിഡണ്ട് ടി ദിലീപ്, തുടങ്ങിയവർ സംസാരിച്ചു.

Tags